Tuesday 1 January 2008

കുഞ്ഞിപ്രാവും കുഞ്ഞനുറുമ്പും(മിനിക്കഥ)

രു ദിവസം കുഞ്ഞനുറുമ്പ് വെള്ളം കുടിക്കുമ്പോള്‍ കാല്‍ വഴുതി
നദിയില്‍ വീണു.വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും വെള്ളം
കുടിച്ചും അവന്‍ നിലവിളിച്ചു.”രക്ഷിക്കണേ! രക്ഷിക്കണേ!”.
തൊട്ടടുത്ത മരക്കൊമ്പിലിരുന്ന കുഞ്ഞിപ്രാവ്‌ ഇതു കേട്ടു.’പാവം
കുഞ്ഞനുറുമ്പ് ഇപ്പോള്‍ മുങ്ങിച്ചാവും. അവനെ രക്ഷിക്കണം’.
അവള്‍ വിചാരിച്ചു.കുഞ്ഞിപ്രാവ് മരത്തിന്റെ ഇല കൊത്തിയെടുത്ത്‌
ഉറുമ്പിനടുത്തു തന്നെ ഇട്ടു കൊടുത്തു.കുഞ്ഞനുറുമ്പ് പണിപ്പെട്ട്
അതില്‍ പിടിച്ചു കയറി.”ഹൊ! രക്ഷപ്പെട്ടു.നന്ദി കുഞ്ഞിപ്രാവേ,
എന്നെങ്കിലുമൊരിക്കല്‍ എനിക്കും നിന്നെ സഹായിക്കാന്‍
കഴിഞ്ഞേക്കും.”കുഞ്ഞനുറുമ്പിന്റെ കണ്ണുകള്‍ കൃതജ്ഞത
കൊണ്ട് നിറഞ്ഞു.

കാലം കുറച്ചു കഴിഞ്ഞു. ഒരു ദിവസം കുഞ്ഞിപ്രാവ്‌ ഇല-
ച്ചാര്‍ത്തുകള്‍ക്കിടയില്‍ തന്റെ ഇണയുടെ ചിറകിനുള്ളില്‍
മുഖം പൂഴ്ത്തി മനോരാജ്യത്തില്‍ ലയിച്ചിരിക്കുകയായിരുന്നു.
അടിവയറ്റിലൂടേ ഒരു തണുപ്പ് അരിച്ചിറങ്ങയിപ്പോള്‍ കുഞ്ഞി-
പ്രാവു കണ്ണു തുറന്നു.ഒരു ചോരത്തുണ്ട് ഇലകൊഴിയുന്നതു
പോലെ താഴോട്ടു വീഴുന്നതും.മഴവില്ലു ചുണ്ടില്‍ കോര്‍ത്ത
ഒരരിപ്രാവ്‌ ചിറകടിക്കാതെ മുകളിലേക്കു ചരിക്കുന്നതും
അവള്‍ കണ്ടു.ഊറിയുറഞ്ഞ കണ്ണീര്‍ നിലത്തു വീഴും മുമ്പെ
തളിര്‍ത്ത മരത്തിനു വീണ്ടും മൃത്യുവിന്റെ തിളക്കം.
ജീവന്റെ അവസാനത്തെ പിടച്ചിലിനിടയില്‍,കുഞ്ഞി-
പ്രാവ് തലയുയര്‍ത്തി,വേട്ടക്കാരന്റെ പിന്നില്‍ കുഞ്ഞനുറുമ്പ്
ചിരിക്കുന്നു,കൃതജ്ഞതയുടെ ചിരി.

6 comments:

krishnaa said...

ഇതൊരു കൊടുംചതിയുടെ കഥ...
നന്ദിയോ, സ്നേഹമോ ഒട്ടും ഇല്ലാത്ത ഈ കാലത്ത്..
ഒരു കുഞ്ഞി ഉറുമ്പുതന്നെ ഇങ്ങിനെ ചെയ്യുമ്പോള്‍..
ഇത്ര വലിയ രൂപമുള്ള മനുഷ്യന്‍ എന്തു തന്നെ ചെയ്യില്ലാ? എന്തും ചെയ്യാന്‍ മടിക്കില്ലാ..
മനസ്സിലാക്കൂ....സൂക്ഷിക്കുക...
പലര്‍ക്കും അനുഭവം ഉണ്‍ടായിരിക്കാം...
ഒരു പാഠം പഠിക്കൂ..
നമ്മള്‍ ആ ഉറുമ്പിനെ പ്പോലെ ആവാതിരിക്കുക..
ആവില്ലാ എന്ന് പ്രതിജ്ഞ ചെയ്യുകാ...

ഇത്തരം നല്ല കഥകള്‍, കുഞ്ഞി കഥ ആണെന്‍കിലും, തത്ത്വമടങ്ങിയ കഥകള്‍ എഴുതാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്‍ടായി എന്ന് വരില്ലാ.അത് നിസ്വാര്‍ത്ഥ മനസ്സുള്ളൊരാള്‍ക്കേ സാധിക്കൂ..
ലാലിന് ഒരുപാട് നന്ദി.....

ശ്രീ said...

അതെ, വളരെ ശരിയാണ്‍.

ലേഖാവിജയ് said...

ഓ!കുഞ്ഞനുറുമ്പ് “അവന്‍ “ ആയിരുന്നു ല്ലേ?കുഞ്ഞിപ്രാവ് ‘അവളും‘.വെറുതെയല്ല.:)

ഏ.ആര്‍. നജീം said...

"അടിവയറ്റിലൂടേ ഒരു തണുപ്പ് അരിച്ചിറങ്ങയിപ്പോള്‍ കുഞ്ഞി-
പ്രാവു കണ്ണു തുറന്നു.ഒരു ചോരത്തുണ്ട് ഇലകൊഴിയുന്നതു
പോലെ താഴോട്ടു വീഴുന്നതും.മഴവില്ലു ചുണ്ടില്‍ കോര്‍ത്ത
ഒരരിപ്രാവ്‌ ചിറകടിക്കാതെ മുകളിലേക്കു ചരിക്കുന്നതും
അവള്‍ കണ്ടു.ഊറിയുറഞ്ഞ കണ്ണീര്‍ നിലത്തു വീഴും മുമ്പെ
തളിര്‍ത്ത മരത്തിനു വീണ്ടും മൃത്യുവിന്റെ തിളക്കം"


കഥയെക്കുറിച്ചു. പറയുന്നില്ല ഈ സംഭവം എത്ര വ്യത്യസ്തമായി എഴുതിയിരിക്കുന്നു....!
അഭിനന്ദനങ്ങള്‍..

GLPS VAKAYAD said...

ഒഴുക്കില്‍ ഇലയിട്ടു കൊടുത്തിട്ടും അവരെല്ലാം വേട്ടക്കാരുടെ വഴികാട്ടികളാകുന്ന ആസുരകാലത്ത്‌.ചിരപരിതമായ സാരോപദേശകഥയ്ക്ക്‌
ഒരു ട്വിസ്റ്റ് .അത്ര മാത്രം .ഇന്ദിരേച്ചി,ശ്രീ,ലേഖ,നജീംക്ക,ഇതുവഴിവന്ന പേരറിയാത്ത സഹൃദയരെ നന്ദി

ഹരിശ്രീ said...

നന്നായിരിയ്കുന്നു.

ആശംസകള്‍...