Wednesday 23 July 2008

തുലയട്ടെ......

കൊറ്റിയും പശുവും,*

ഇരുമ്പു മുനകളുടെ ചുംബനത്തെ പറ്റി...

കടല്‍പ്പൂവും സന്യാസി ഞെണ്ടും,*

അധികാരത്തിന്റെ ദ്വാരങ്ങളെപറ്റി...

ചിതലും ട്രൈക്കോനിംഫയും,*

അടിമത്തൊഴുത്തുകളെപ്പറ്റി...

കടല്‍ മുള്ളന്‍,*

യാഗമൃഗത്തെപ്പറ്റി....

അസുന്ദരവും പരുക്കനുമായ

അലര്‍ച്ചകള്‍

അനന്തരം

നക്രത്തിന്റെ

പിളര്‍ന്ന വായിലേക്ക്,

അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,

ഏതു വിശ്വാസത്തിന്റെ

വാള്‍ത്തലപ്പിലൂടാണ്?

ഒരു പ്ലോവര്‍* പക്ഷി

ചിറകു വിരുത്തിപ്പറക്കുന്നത്?

എന്താണാ ശബ്ദം?

കൂരിരുട്ടിന്റെ

കാടിളക്കപ്പെടുകയാണോ?

അല്ല.....

ആരോ വേട്ടയാടപ്പെടുക മാത്രം...

*1-രണ്ടു ജീവികള്‍ തമ്മിലുള്ള ബന്ധത്തില്‍ രണ്ടു പങ്കാളിക്കും ഗുണം

ലഭിക്കുന്ന വിധമുള്ള ആഹാര ബന്ധം

*2 -പ്ലോവര്‍ പക്ഷി മുതലയുടെ വായില്‍ കടന്ന് പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍

ആഹാരമാക്കുന്നു,മുതലയ്ക്കു പല്ലു വൃത്തിയാകുന്നു