Tuesday, 25 December 2007

ദമനം

അതിസുന്ദരിയായ പെണ്‍ കുട്ടി പുഴക്കരെ നില്‍ക്കുന്നു.ഭാനുമാന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.കുട്ടി ഭയന്നിരിക്കുന്നു. അപ്പോഴാണ് സന്യാസി മ്ഠത്തിലേക്കു തിരിക്കുന്ന ഒരു വൃ ദ്ധ സന്യാസി അതു വഴി വന്നത്. അയാള്‍ പെന്‍ കുട്ടിയെ നോക്കി, കാരണം ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെടുകയെന്നതോ നോക്കാതിരിക്കുകയെന്നതോ ഒരു സന്‍യ്യാസിയെ സംബന്ധിച്ചിടത്തോളം അതി കഠിനമാണ് ഒരു പെണ്‍കുട്ടി ഒഴിയാ ബാധയാകുകയെന്നതും ഒരു സന്യാസിയെ സംബ്ന്ധിച്ച്‌ അതി കഠിനമാണ്.! അയാള്‍ ശക്തിയായി പ്രതിരോധിച്ചു കാരണം സ്ത്രീയില്‍ ശത്രു അടങ്ങിയിരിക്കുന്നു എന്നയാള്‍ക്ക്‌ ഉറച്ച ബോധ്യമുണ്ട്‌.
നിങ്ങള്‍ക്കു മിത്രത്തെ ഉപെക്ഷിക്കാം, ശത്രുവിനെ പറ്റില്ല-നിങ്ങളയാളെ കണ്ടേ പറ്റൂ നിങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അവിടെ ശത്രുവുണ്ടെങ്കില്‍ അയാളെ കാണാതിരിക്കുക അസാദ്ധ്യമാണ് അവരവിടെ ഉണ്ടെന്ന ബോധമില്ലാതെ മിത്രങ്ങള്‍ കടന്നു പോയേക്കാം.ശത്രുക്കള്‍ക്കു പറ്റില്ല-കാരണം ശത്രു ഭയമാണ്.ഒരു സുന്ദരിയായ സ്ത്രീ തനിച്ചു നില്‍ക്കുന്നു,മറ്റാരുമില്ല! അവള്‍ ആരുടെയെങ്കിലും സഹായം ആവശ്യപ്പെടുന്നുണ്ട്‌-പുഴയെക്കുറിച്ച്‌ അവല്‍ അജ്ഞയും,അതു കടക്കാന്‍ അവള്‍ക്കു ഭയവുമാണ്.
ഈ വൃദ്ധസന്യാസി അയാളുടെ മിഴിയടക്കാന്‍ ശ്രമിക്കുന്നുണ്ട്‌,ഹൃദയമടയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്‌,രതികേന്ദ്രമടയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്‌.കാരണം അതൊന്നു മാത്രമാണ് ശത്രുവില്‍ നിന്നുള്ള സംരക്ഷണം അയാള്‍ ധൃതിപ്പെടേണ്ടതുണ്ട്‌, പിന്തിരിഞ്ഞു നോട്ടത്തെ ഒഴിവാക്കെണ്ടതുണ്ട്‌ പക്ഷെ......

2 comments:

ശ്രീ said...

മിത്രത്തെ ഉപേക്ഷിയ്ക്കാം, ശത്രുവിനെ പറ്റില്ല.
:)

നിരക്ഷരൻ said...

മകനെ ശിവസുബ്രഹ്മണ്യഹരിരാമചന്ദ്രാ സ്ത്രീ അനര്‍ഥമാണ് എന്നു പറഞ്ഞ ഒരു സിനിമാ കഥാപാത്രത്തെ ഓര്‍മ്മ വന്നു.