അയാളുടെ മനം നിറയെ ആ പെണ്‍കുട്ടിയാണ്.അയാളുടെ നിലനില്പു മുഴുവന്‍ അവള്‍ക്കു ചുറ്റുമാണ്.അയാള്‍ പുഴ കടക്കുകയാണ് പക്ഷെ പുഴയെ കുറിച്ചയാള്‍ ബോധവാനല്ല.അയാളില്ല .അയാള്‍ സന്യാസിമഠത്തിലേക്കു പോവുക തന്നെയാണ് പക്ഷെ അയാള്‍ക്കിപ്പോള്‍ സന്യാസിമഠത്തില്‍ താല്പര്യമില്ല മുഴുവന്‍ താല്പര്യവും പിറകില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു പെട്ടന്നയാള്‍ തന്റെ സഹചാരിയെ ഓര്‍ക്കുന്നു,ഒരു യുവസന്യാസി,അവര്‍ ഭിക്ഷാടനത്തിലായിരുന്നു, അയാള്‍ തിരിഞ്ഞു നോക്കി അവിടെ യുവസന്യാസി തനിച്ചല്ല അയാളുടെ തോളത്ത് ആ പെണ്‍ കുട്ടിയുമുണ്ടായിരുന്നു!
ഇതു വൃദ്ധനില്‍ ആഴമേറിയ അസൂയ ഉളവാക്കി, ഇതയാള്‍ ചെയ്യാന്‍ ആഗ്രഹിച്ചതായിരുന്നു.നിയമം കാരണം ചെയ്തില്ലെന്നേയുള്ളൂ.അവര്‍ മൈലുകളോളം നിശ്ശ്ബ്ദരായി നടന്നു. പെട്ടെന്ന് സന്യസിമഠം വാതില്‍ക്കല്‍ വച്ച് വൃദ്ധന്‍ പറഞ്ഞു”ഇതു നന്നായില്ല ഇതു നിയമ വിരുദ്ധമാണ്”
ആ നിശ്ശബ്ദത മിഥ്യയായിരുന്നു. മൈലുകളോളം ആ വൃദ്ധന്‍ ചിന്തിച്ചത് എങ്ങനെ പക വീടാമെന്നായിരുന്നു.എങ്ങനെ ആ യുവാവിനെ കുറ്റവാളിയാക്കാമെന്നായിരുന്നു അയാള്‍ തുടര്‍ച്ചയായി പീഢിപ്പിക്കപ്പെട്ടിരുന്നു;മറ്റൊരു വിധത്തില്‍,പെട്ടെന്നൊന്നും സംഭവിച്ചില്ല.മനസ്സ് ഒരു നൈരന്തര്യമാണ് ഈ രണ്ടോ മൂന്നോ മൈലുകളോളം അയാള്‍ എന്തു ചെയ്യണമെന്നു തുടര്‍ച്ചയായി ചിന്തിക്കുകയായിരുന്നു, ഇപ്പോള്‍ മാത്രം പറഞ്ഞു എന്നേയുള്ളൂ.
ഇതു ആകസ്മികമല്ല ഉള്ളില്‍ ഒരു പ്രവാഹമുണ്ടായിരുന്നു. അയാള്‍ പറയുന്നു” ഇതു നന്നല്ല,നിയമ വിരുദ്ധമാണ് ഞാനിതു മഠാധിപതിയെ അറിയിക്കാന്‍ പോവുകയാണ്.നീയൊരു നിയമം ലംഘിച്ചിരിക്കുകയാണ് ഒരു സ്ത്രീയെ സ്പര്‍ശിക്കരുത് എന്ന അടിസ്ഥാന നിയമം.നീയവളെ തൊടുക മാത്രമല്ല അവളെ തോളിലേറ്റുകയും ചെയ്തിരിക്കുന്നു” യുവസന്യാസി അമ്പരന്നു.തികച്ചും ആകസ്മികം.... കാരണം അവിടെ ഇപ്പോള്‍ പെണ്‍ കുട്ടിയില്ല,പുഴയില്ല,അവളെയാരും ചുമന്നിട്ടില്ല. മുഴുവന്‍ കാര്യങ്ങളും ഭൂതകാലത്തില്‍ സംഭവിച്ചതാണ്. മൂന്നു മൈലുകളോളം അവര്‍ പൂര്‍ണ്ണ നിശ്ശബ്ദരായിരുന്നു.യുവസന്യാസി പറഞ്ഞു” ഞാനവളെ പുഴക്കരയിലുപേക്ഷിച്ചു,നിങ്ങളിപ്പോളും അവളെ വഹിക്കുന്നു”.
ഓഷോ(My way:The way of white clouds,
Chapter 6)
No comments:
Post a Comment