എന്‍ സെവന്റി,
നിന്റെ ഓറഞ്ച്,ലൈലാക്
മാംസവര്‍ണ്ണങ്ങളില്‍
യജമാനന്റെ നീണ്ടു കൂര്‍ത്ത
വിരലുകളുടെ ദേശാടനം.
രോമക്കുത്തുകളില്‍ ചുണ്ട് ചേര്‍ത്ത്
നീ കൊഞ്ചുന്നു
തലയിണകള്‍ക്കും രാവാടകള്‍ക്കും
നിന്റെ മണം.
ഞങ്ങളുടെ
ടോം ആന്റ് ജെറി കളികള്‍ക്കിടയില്‍
നീ എന്തിനു വന്നു?
അറിയാം
നിന്റെ ഹൃദയത്തിന്റെ അറകള്‍
പ്രണയത്തിന്റെ
തമോഗര്‍ത്തങ്ങള്‍
ഞാന്‍ പോറ്റുവാനൊരു
പൈക്കുട്ടി മാത്രം
നിന്റെ കുറുനാക്കിന്റെ കുറുകലുകളില്‍
വെളുത്ത്
നീ തിരക്കിലാകുമ്പോള്‍ കറുത്ത്
നിന്റെ അസാന്നിധ്യത്തില്‍
ചുവന്ന്
എന്റെ കാന്തന്
പിന്നെ വിളിക്കാം എന്ന
ഒരിക്കലും സഫലമാകാത്ത
വഗ്ദാനത്തിന്റെ പഴമൊഴി
എനിക്കു സ്വന്തം
പ്രിയ എന്‍ സെവെന്റി
നിന്നെ ഞാന്‍ സ്നേഹിച്ചു പോകുന്നു
അതിയാന്റെ ആത്മാവറിയുന്ന
ഒരേയൊരാള്‍ നീയാണല്ലോ!
(ഡീറ്റയില്‍ ബില്ലുകള്‍ ആവശ്യപ്പെടാതിരിക്കുക!!!!!)
6 comments:
നന്നായിരിക്കുന്നു......
നല്ല വരികള്‍......
“സ്നേഹിക്കുകില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും“
ഒരു "എന്‍ സെവെന്റി" ആയി ജനിച്ചിരുന്നെങ്കില്‍..
പ്രിയ എന്‍ സെവെന്റി
നിന്നെ ഞാന്‍ സ്നേഹിച്ചു പോകുന്നു
അതിയാന്റെ ആത്മാവറിയുന്ന
ഒരേയൊരാള്‍ നീയാണല്ലോ!
നല്ല വരികള്‍.
നല്ല ആശയം... നന്നായിട്ടുണ്ട്.
:)
ആ സെവന്റി,എത്ര ഭാഗ്യവതിയാണ്...
അതിയാന്റെ ആത്മാവിനെ അറിയാന്‍ കഴിയുന്നു..
നിനക്ക് അതിയാന്റെ സ്നേഹവും കിട്ടുന്നു....
നല്ല വരികള്‍....
മണീ,
ആശംസകള്‍ !ഇനിയുമെഴുതൂ..
Post a Comment