Saturday, 13 October 2007

പ്രണയത്തിനു സംഭവിക്കുന്നതു

ഒരേ താളത്തില്‍
ഒരു ഗീതമാലപിക്കാന്‍
ഇനി നമുക്കാവില്ല
ഒരേ ഭാവത്തില്‍ സാഗരം കാണാന്‍
സായന്തനങ്ങള്‍ പിറക്കില്ല
വാക്കുകള്‍ കലപിലകൂട്ടുന്ന
പ്രഭാതങ്ങള്‍ ഒരിക്കലും മടങ്ങി വരില്ല
ഇന്നലെ
ജീവിതത്തിന്റെ
പിന്നാമ്പുറത്ത്‌
ആള്‍ക്കൂട്ടത്തിനു നടുവില്‍
നമ്മള്‍
ആത്മഹത്യ ചെയ്തല്ലോ?!!
പ്രണയം?
അതെല്ലാം മറന്നേക്കൂ
നീയോ ഞാനോ യജമാനന്‍
എന്നുമാത്രം പറയുക.

5 comments:

ഉപാസന || Upasana said...

:)
പേര് മലയാളത്തിലേക്ക് മാറ്റൂ
കവിത നന്നായി

ഉപാസന

സഹയാത്രികന്‍ said...

മാഷേ കവിത നന്നായി

:)

‘പ്രനയ‘ത്തിനു സംഭവിക്കുന്നത് എന്നാല്ലല്ലോ ‘പ്രണയ‘ത്തിനു സംഭവിക്കുന്നത് എന്നല്ലേ.

പ്രയാസി said...

കൊള്ളാം.. കൊള്ളാം..

simy nazareth said...

നല്ല കവിത :-)

palappoovu said...

പ്രനയത്തിനു സംഭവിക്കുന്നതല്ലാ.. ട്ടൊ...
പ്രണയത്തിനു സംഭവിക്കുന്നതാണ്...

കവിത കൊല്ലാം കൊല്ലാം...
നന്നായിട്ടുന്ട്....