Tuesday, 14 August 2007

പ്രണയിനീക്ക്‌

നിന്നിലേക്കെത്താന്‍ മൂന്നു വഴികള്‍
ക്ലാവു പിടിച്ച ഒര്‍മ്മകളുടെ
ശവപ്പറമ്പിലൂടെ
പിന്നോട്ടൊരു യാത്ര
ബ്രൂട്ടസ്സിനും കാഷ്യസ്സിനും
ഇടയിലൂടെ
മാര്‍ജ്ജാരഗമനം
പിന്നെ
മൂന്നക്ഷരമുള്ള
ഒരു കുറുക്കു വഴി

2 comments:

സാല്‍ജോҐsaljo said...

മരണം?!!!


കവിത കൊള്ളാം.!

ഗുപ്തന്‍ said...

ജീവിതത്തിനു കോപ്പി റൈറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തേനേ