Wednesday 23 July 2008

തുലയട്ടെ......

കൊറ്റിയും പശുവും,*

ഇരുമ്പു മുനകളുടെ ചുംബനത്തെ പറ്റി...

കടല്‍പ്പൂവും സന്യാസി ഞെണ്ടും,*

അധികാരത്തിന്റെ ദ്വാരങ്ങളെപറ്റി...

ചിതലും ട്രൈക്കോനിംഫയും,*

അടിമത്തൊഴുത്തുകളെപ്പറ്റി...

കടല്‍ മുള്ളന്‍,*

യാഗമൃഗത്തെപ്പറ്റി....

അസുന്ദരവും പരുക്കനുമായ

അലര്‍ച്ചകള്‍

അനന്തരം

നക്രത്തിന്റെ

പിളര്‍ന്ന വായിലേക്ക്,

അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,

ഏതു വിശ്വാസത്തിന്റെ

വാള്‍ത്തലപ്പിലൂടാണ്?

ഒരു പ്ലോവര്‍* പക്ഷി

ചിറകു വിരുത്തിപ്പറക്കുന്നത്?

എന്താണാ ശബ്ദം?

കൂരിരുട്ടിന്റെ

കാടിളക്കപ്പെടുകയാണോ?

അല്ല.....

ആരോ വേട്ടയാടപ്പെടുക മാത്രം...

*1-രണ്ടു ജീവികള്‍ തമ്മിലുള്ള ബന്ധത്തില്‍ രണ്ടു പങ്കാളിക്കും ഗുണം

ലഭിക്കുന്ന വിധമുള്ള ആഹാര ബന്ധം

*2 -പ്ലോവര്‍ പക്ഷി മുതലയുടെ വായില്‍ കടന്ന് പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍

ആഹാരമാക്കുന്നു,മുതലയ്ക്കു പല്ലു വൃത്തിയാകുന്നു

15 comments:

ഹരിശ്രീ said...

ദേവതീര്‍ത്ഥ,

ഇന്നിവിടെ വന്ന് ഒരു തേങ്ങ അടിയ്ക്കാ‍ന്‍ ഒരു അവസരം കിട്ടി....

ഇത്തിരി കട്ടിയായിപ്പോയിട്ടോ...

തേങ്ങ ഇതാ...ഠേ...!!!

പാമരന്‍ said...

തുലയട്ടെ. നാശം കാശുകൊടുത്തു വാങ്ങിയതല്ലേ...

മനോജ് കാട്ടാമ്പള്ളി said...

papatharayilekku adyamayi vannu...thanks

അനിലൻ said...

നെഞ്ചും വെടിച്ചില്ലും
തുലയട്ടെ!
നല്ല കവിത

ഇപ്പോഴാണ് ഈ ബ്ലോഗ് കാണുന്നത്.

Pramod.KM said...

മറ്റു ജീവികളുടെ കാര്യത്തിലുള്ള ഈ പരസ്പരാശ്രയത്വം മനുഷ്യന്റെ കാര്യത്തില്‍ തകിടം മറിയുന്നു. ഇര വെറും ഇരയാകുന്നു.

സജീവ് കടവനാട് said...

തുലയട്ടങ്ങിനെ തുലയട്ടെ....

ഉപജീവനത്തിന്റെ രാഷ്ട്രീയം...

ജ്യോനവന്‍ said...

സ്വന്തമായി പുറം ചൊറിയാന്‍ ശ്രമിച്ച്
സ്വന്തമായി പല്ലുതേച്ച്
മടുത്തു. അതിനാല്‍;
തുലയട്ടെ, പിന്നേം പിന്നേം തുലയട്ടെ. :)

നല്ല കവിത.

Unknown said...

പിളര്‍ന്ന വായിലേക്ക്,
അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,
ഏതു വിശ്വാസത്തിന്റെ
വാള്‍ത്തലപ്പിലൂടാണ്?
ഒരു പ്ലോവര്‍* പക്ഷി
ചിറകു വിരുത്തിപ്പറക്കുന്നത്
മനസ്സില്‍ ഒരു പ്ലോവര്‍ പക്ഷി ചിറകടിച്ചു
പറക്കുന്നു.
ഹൃദ്യം മാഷെ

joice samuel said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്...!!!

DALI said...

nannayittundu ......othiri....
sahajeevanathil...
sahopakaram mathrukayakkiyengil...
flovar pakshikal...
veenduvicharathode...
pravesikkenda kalamanu...
thirichuvaravo ....
nischayamilla...
andhakaaram...maathram

Ranjith chemmad / ചെമ്മാടൻ said...

നക്രത്തിന്റെ പിളര്‍ന്ന വായിലേക്ക്.............

Seema said...

നന്നായിരിക്കുന്നു കവിത...

സമൂഹം ഒത്തിരി വഷളായിരിക്കുന്നു....

എല്ലാം തുലയട്ടെ...!

Mahi said...

ആദ്യമായിട്ടാണ്‌ നന്നായിട്ടുണ്ട്‌ ശരിക്കും ഇഷ്ടപ്പെട്ടു

sv said...

ഇഷ്ടായി...

നന്മകള്‍ നേരുന്നു

smitha adharsh said...

ഞാനും വായിച്ചു..