Wednesday 27 February 2008

ചെറിയ വലിയ കഥ

നിക്കൊരു കഥ പറഞ്ഞു തര്വൊ?
ഉം
പണ്ട് പണ്ട് പണ്ട്
ഒരിടത്തൊരിടത്തൊരിടത്ത്
ഒരു രാജാവ്
രാജാവിന് നാലു മക്കള്‍
ആദ്യത്തോള്

രണ്ടാമത്തോള്

കുഞ്ഞുറങ്ങി പാവം

ചാറ്റ് റൂം
ഹല്ലോ എലീന

ഹായ്
ഇത്തിരി ലേറ്റായി?

സോറി ഡാര്‍ലിംഗ്
മോള്‍ക്കൊരു സ്റ്റോറി..........

അടുക്കളയില്‍
ട്ണേം ട്ണേം ട്ണേം

വാട്സ് ഹാപ്പനിംഗ് ഡീയര്‍?

പേടിച്ചോ?
ഡിന്നെര്‍ സെറ്റിനു കയ്യും കാലും
മുളച്ചതാ!!!!!!
ഹഹഹഹഹഹഹഹഹ

18 comments:

GLPS VAKAYAD said...

നിങ്ങള്‍ക്കെല്ലാറ്റിനും സമയമുണ്ട്...
ഇല്ല ഇല്ല എന്നു വെറുതെ പറയുന്നതാ
എന്നോടൊന്നു മിണ്ടാന്‍
മോള്‍ക്കൊരു കഥ പറഞ്ഞു കൊടുക്കാന്‍ മാത്രം സമയം തികയില്ല
പരാതി തീരട്ടെ
ഒരു കഥ പറയാം......

കാപ്പിലാന്‍ said...

Tell me the story my dear :)

പാമരന്‍ said...

:)

നജൂസ്‌ said...

എനിക്കെല്ലാം കേള്‍ക്കാന്‍ സമയമുണ്ട്‌

കണ്ണൂരാന്‍ - KANNURAN said...

നന്നായിരിക്കുന്നു എഴുത്ത്

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
Rejesh Keloth said...

:-)
“ക...ഥ”

CHANTHU said...

എല്ലാ കഥയില്ലായ്‌മയിലും ഒരു കഥയുണ്ട്‌

sv said...

കഥ പറഞ്ഞ് പറഞ്ഞ് കഥയില്ലാതായി മാറുന്ന കാലം..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Unknown said...

സത്യം പറയാലോ കൂട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തരാറൂള്ള ഒരു കഥയുണ്ട്.. “ ഓരിടത്ത് ഒരിടത്ത് ഒരു വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യവല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യവല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ ഉറുമ്പുണ്ടായിരുന്നു.

അതിന് വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യവല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യവല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യവല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യവല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ ആറ് കാലുകളുണ്ടായിരുന്നു....
അത്ര്യെ എനിക്കറിയൂ കാരണം അത്രേം എത്തുമ്പളേക്കും ഞാന്‍ ഉറങ്ങീട്ടുണ്ടാകും.. ആ കഥയാ എനിക്ക് ഓര്‍മ്മ വന്നത്...
നന്നായിരിക്കുന്നു... ആശംസകള്‍......

ഏ.ആര്‍. നജീം said...

കഥമതി ... :)

ഇത് തന്നെ ഒരൊന്നൊന്നര കഥയാണ്

മാണിക്യം said...

അച്ഛന്റെ മടിയില്‍ ഇരുന്ന് കഥ കേള്ക്കുക,അതു ഒരു ഭാഗ്യമാണ്‍ ജീവിതസായാഹ്നം വരെ ആ കഥകള്‍ എന്നു മനോബലമായും സമ്പത്തായും കൂടെ കാണും, ഒരു പിതാവിനു പുത്രന്‍ /പുത്രിക്കു കൊടൂക്കാ‍വുന്നാ ഏറ്റവും വലിയ ധനം ആയിരിക്കും അത് ...പുടയൂര്‍ പറഞ്ഞത് ശരിയാണ്‍ ...മറക്കില്ലാ ആ കഥകള്‍ ഒരിക്കലും!

നവരുചിയന്‍ said...

ithu oru 1 1/2 kadha anu

1/2 + 1/2 +1/2

വേണു venu said...

ഒരിടത്തൊരിടത്തു്...അമ്മ കഥ പറഞ്ഞു തുടങ്ങി.....
ഒരിടത്തൊരിടത്തു്...കുഞ്ഞുറങ്ങി.
സമയമില്ലായ്മയിലെ കഥ. രസിച്ചു.:)

GLPS VAKAYAD said...

ഇതു വഴി വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ നന്ദി

Rajeeve Chelanat said...

ആദ്യമായിട്ടാണ് കാണുന്നത്. പല പോസ്റ്റുകളും നോക്കി. എല്ലാതിലും പൊതുവായി കണ്ടത്, ഗുപ്തമായ നിരാസത്തിന്റെ പരസ്യമായ ചിരി. എഴുത്തിന്റെ മര്‍മ്മമറിയുന്ന ഒതുക്കമുള്ള ഭാഷയും.

അഭിവാദ്യങ്ങളോടെ

Sandeep PM said...

രസിക്കുന്നുണ്ട് .... :)

krishnaa said...

ലാലൂ,
എന്നാലും മോളുറങ്ങിയല്ലേ?
കയ്യും കാലും വെച്ച ഡിന്നര്‍സെറ്റ് ചാറ്റ് റൂമില്‍ വരാതെ നോക്കണം...അല്ലേ?
വളരെ നന്നായിരിക്കുന്നു..സ്വാഭവികം...!
തുടരൂ കഥകള്‍...