Friday, 9 November 2007

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.?.......

നാഥൂറാമിന്റേത്‌ ദയാവധം,
ബുദ്ധന്‍ ഷണ്ഡനായിരുന്നു,
മറിയം ക്രിസ്തുവിന്റെ
വെപ്പാട്ടിയായിരുന്നു,
എന്നിങ്ങനെ സമര്‍ത്ഥിക്കുക

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍?........

പ്രണയച്ചതുപ്പിനു ചുറ്റും
വേലി കെട്ടി
ഭ്രമത്തിനും ഭ്രാന്തിനുമിടയിലുള്ള-
അകലത്തെ
വട്ടത്തിലും നീളത്തിലുമളക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍?......
മുലക്കണ്ണുകളുടെ ആസക്തിയെ,
പൊക്കിള്‍ച്ചുഴിയാം ബര്‍മുഡ ട്രയാംഗിളിനെ,
കൃസരിയുടെ ഉദ്ധാരണത്തെ
ജി-സ്പോട്ട് എന്ന മാന്ത്രിക ബിന്ദുവിനെ
യോനീമാഹാത്മ്യങ്ങളെ-
പറ്റി
ഒന്നരപ്പേജില്‍ കവിയാതെ ഉപന്യസിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍..........
ടെക്സാസിലോ, പിലാഡല്‍ഫിയയിലോ
ഇരുന്നോ കിടന്നോ
ചത്തുപോയ
രാമകൃഷ്ണനെന്ന പൂച്ചയേയോ
ശാര്‍ങ്ധരനെന്ന നായയെയോ
ഓര്‍ത്ത്‌
“മലയാലത്തില്‍”ഉറക്കെ നിലവിളിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.......
പുരുഷാരത്തിനു മുന്‍പില്‍
വിവസ്ത്രനാവുക
അമ്മ പെഴച്ചു പോയെന്നും
പെങ്ങളെ കൂട്ടിക്കൊടുത്തെന്നും
പെണ്ണൊരുത്തി
ജാരനൊപ്പം ഓടിപ്പോയെന്നും
കുമ്പസരിക്കുക

നിങ്ങളെ വായിക്കപ്പെടണമെങ്കില്‍?..........

പാപ്പിറസ്സിന്റെ
പൂമുഖത്തെ
യാങ്കി ദൈവത്തിനു മുത്തം കൊടുത്ത്‌
ചതുര ക്ഷേത്രത്തിലെ
യുദ്ധ കാണ്ഡങ്ങള്‍കണ്ണില്‍ നിറച്ച്‌
കോട്ടുവായിട്ട്‌
“ഹാ പുഷ്പമേ” എന്ന് മന്ത്രിച്ച്‌
കഴിയുമെങ്കി
ല്‍ഒരു വിലാപ കാവ്യം രചിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍......
അന്നത്തെ ഓണം,
പണ്ടത്തെ സംക്രാന്തി,
അന്‍പത്തഞ്ചിലെ വെള്ളപ്പൊക്കം,
ചാവ്‌,
പതിനാറടിയന്തിരം,
പുലകുളി,
ഇത്യാദി സംഭവങ്ങളെ,
അയവെട്ടിക്കൊണ്ടിരിക്കുക.
മെലിഞ്ഞ പുഴയെ കുറിച്ച്‌,
പെയ്തൊഴിഞ്ഞ മഴയെക്കുറിച്ച്‌,
നിലാവിനെയും നിഴലിനെയും-
കുറിച്ച്‌
വാചാലനാവുക.
ഒന്നിനും പറ്റിയില്ലെങ്കില്‍?
........പുരസ്കാരങ്ങളെപ്പറ്റി
പൊലയാട്ടു പറയുക

നിങ്ങള്‍
വായിക്കപ്പെടണമെങ്കില്‍.?.......................................
.......................................
..........................................

15 comments:

Anonymous said...

സംഭവം ശരിയാണു .NRI മലയാളിയുടെ മന്‍സതാപവും നൊസ്റ്റാള്‍ജിയയുമൊക്കെയായീ ഒരു കൂട്ടം സംരക്ഷകര്‍ മലയാളത്തേ അധപ്പതിപ്പിച്ചിരിക്കുന്നു....
“Protect Our Endangered Script"
Haha

സുരേഷ് ഐക്കര said...

നന്നായിട്ടുണ്ട്.ഭാവനയുടെ കലര്‍പ്പില്ലാത്ത നേര്‍സത്യങ്ങള്‍,അഭിനന്ദനങ്ങള്‍

വേണു venu said...

ഗുണാളന്‍‍ പറഞ്ഞതിനു ചുവടെ ഞാനെന്‍റെ ഒപ്പു വയ്ക്കുന്നു.:)
എന്നാലും ഒരു സംശയം കൂടിയുണ്ടു്.
അന്നത്തെ ഓണം,
പണ്ടത്തെ സംക്രാന്തി,
അന്‍പത്തഞ്ചിലെ വെള്ളപ്പൊക്കം,
ചാവ്‌,
പതിനാറടിയന്തിരം,
പുലകുളി,
ഇത്യാദി സംഭവങ്ങളെ,
അയവെട്ടിക്കൊണ്ടിരിക്കുക.
മെലിഞ്ഞ പുഴയെ കുറിച്ച്‌,
പെയ്തൊഴിഞ്ഞ മഴയെക്കുറിച്ച്‌,
നിലാവിനെയും നിഴലിനെയും-
കുറിച്ച്‌
വാചാലനാവുക.
ശ്രദ്ധിക്കപ്പെടുന്നതില്‍‍
ഇതൊന്നുമില്ലാത്ത ഏതെങ്കിലും ഒന്നു ചൂണ്ടികാണിച്ചിരുന്നെങ്കില്‍‍ എന്നു തോന്നുന്നു.
സുഹൃത്തേ,
സ്നേഹിക്കുകില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.
എന്തോ എഴുതാന്‍‍ മറന്നു പോയ പോലെ. ആശംസകള്‍.;)

ഏ.ആര്‍. നജീം said...

കഴിഞ്ഞോ..?
ഇനിയും തുടരാമല്ലോ ഈ ലിസ്റ്റ്..
പക്ഷേ ഒരു സംശയം, പിന്നെ എന്താണാവോ എഴുതുക. ഇല്ലായ്മയില്‍ നിന്നും സൃഷ്ടിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. നമ്മള്‍ ഇതുപോലെ നമ്മുക്ക് ചുറ്റും കാണുന്നത് പകര്‍ത്തുക അതല്ലേ എഴുത്ത്..?


എഴുതിയ ശൈലി ഇഷ്ടായത് കൊണ്ടാ ഇത്രയും പറഞ്ഞത് കേട്ടോ

Sherlock said...

വ്യത്സതമായ രചനകളാണ് എല്ലായ്പ്പോഴും ശ്രദ്ധയാകര്‍ഷിക്കുക ശരിയാണ്...പിന്നെ ബൂലോകത്തെ പകുതിയിലേറെ രചനകളും (ഞാനടക്കം) പഴയകാര്യങ്ങള്‍ പൊലിപ്പിച്ചെഴുതിയതാണ്...
മാധവിക്കുട്ടിയുടെ രചനകളെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു.അവരുടെ രചനകളെ ബൂലോകരചനകളുമായി താരതമ്യം ചെയ്യുന്നത് ഒട്ടും പക്വമല്ലെന്ന് അറിയാം..എങ്കിലും അവരും എഴുതിയിരുന്നത് താങ്കള്‍ പറഞ പോലത്തെ പലതുമാണ്..

നജീമിക്ക പറഞതിനു താഴേ എന്റെ ഒരു ഒപ്പു കൂടി

ശെഫി said...

ഈ വരികള്‍ ഇനിയും തുടരാം
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍
നല്ല ഭാഷയില്‍ എഴുതുന്നവരെ തെറിവിളിക്കുക,
വിവാദങ്ങള്‍ ഉണ്ടാക്കുന്നവരെന്നു പേരെടുത്ത്
വായന്കാരെ വിളിച്ച്ചുകൂട്ടുക,

സുഹൃത്തെ അകന്നിരിക്കുംപോഴാണ്
ഗ്രഹതുരത്ത്വം ശക്തമാവുന്നത്
അപ്പൊ
ചത്തുപോയ
രാമകൃഷ്ണനെന്ന പൂച്ചയേയോ
ശാര്‍ങ്ധരനെന്ന നായയെയോ
ഓര്‍ത്ത്‌
നിലവിളിച്ച്ചെന്നിരിക്കും
അത് ഹൃദയത്തില്‍ നിന്നുല്ലതയത് കൊണ്ടു
വായന്കാരെ കിട്ടിയെന്നിരിക്കും
അതിനു അസൂയപ്പെട്ടിട്ടു കാര്യമില്ല,
നല്ല ഭാഷയില്‍ വേറിട്ട ഭാവന സ്വരങ്ങള്‍ എഴുതാനായാല്‍
എഴുതനായാല്‍ നിങ്ങളും വയിക്കപ്പെടും
അതിനു g spot നെ കുറിചെഴുതുകയോ
തോമ്മാച്ചന്റെ കുഞ്ഞാട് ബീവാത്തൂന്റെ ചട്ടുകാലന്‍
മുട്ടനാടിനെ പ്രാപിച്ചു എന്നൊന്നും എഴുതുകയോ

വായനക്കാരെ കിട്ടുന്ന എഴുതുക്കാരെ ചിയ്ത്ത വിളിഖ്‌ഖ്‌‌ഖ്‌യോന്നും
വേണ്ട,

എഴുത്ത് നന്നായി വഴങ്ങുന്നുടല്ലോ, പിന്നെ എന്തിനീ സാഹസം
എഴുതി കൊണ്ടേയിരിക്കുക,
നല്ലതാണെങ്കില്‍ വായനക്കാര്‍ തനെ വന്നു കൊള്ളും

ഭാവുകങ്ങള്‍

GLPS VAKAYAD said...

പ്രിയപ്പെട്ട ഷെഫിക്കു,
താങ്കള്‍ എഴുതിയ പ്രതികരണത്തിലെ ആദ്യ നാലു വരികള്‍ കൂടി ആ കവിതയില്‍ ചേര്‍ക്കേണ്ടതായിരുന്നു.ഞാനാര്‍ക്കും എതിരല്ല ആരോടും വ്യക്തിവിരോധവുമില്ല,ഇതു ബ്ലോ‍ഗു കവിതകളുടെ ഇട്ടാവട്ടവുമായി ബന്ധപ്പെട്ട്‌ എഴുതിയതല്ല.എഴുത്ത്‌ ഗൃഹാതുരത്വത്തിന്റേ പ്രതിഫലനമാകാം അതുമാത്രമാണ് എഴുത്ത്‌ എന്നു പറയരുത്‌.മുഖ്യധാര മാധ്യമങ്ങളിലെ പല രചനകളും നിത്യവും വായിക്കുന്ന ഒരാളെന്ന നിലയില്‍ ,എന്റെ വീക്ഷണമാണത്‌,വായിക്കം വായിക്കാതിരിക്കാം,ഒന്നു കൂടി പറഞ്ഞോട്ടെ,എഴുത്ത്‌ എനിക്കു ജീവനോപാധിയല്ല.പിന്നെ ചട്ടുകാലന്‍ മുട്ടനാടിന്റെ കാര്യം,കവിതയുടെ വാച്യാര്‍ത്ഥവും വ്യങ്യാര്‍ഥവും ഒന്നായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്‌.പ്രകോപനങ്ങള്‍ വേണ്ട സുഹൃത്തെ,അതെനെ സ്പര്‍ശിക്കില്ല.ആളെകൂട്ടാനുള്ള വഴികളാണ് ഞാന്‍ എഴുതി വച്ചത്‌.ഭാവുകങ്ങള്‍

ശെഫി said...

പ്രിയ ദേവ,
ഞാന്‍ ഒരിക്കലും പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല,
അങ്ങനെ ദേവക്ക് തോന്നിയതില്‍ ഖേദമുണ്ട്‌,
വേറിട്ട രചനന്കള്‍ എപ്പോഴും ശ്രധിക്കപ്പെടും
വെറുതെ മറിയം യേശുവിന്റെ കാമുകിയാനെന്നു എഴുതിയതില്‍ കാര്യമില്ല,
അത് വായനക്കാരന് മുന്‍പില്‍ സമര്തിക്കാനവനം അപ്പോഴേ വായിക്കപ്പെടൂ.
ഗ്രഹാതുരത്വം മാത്രമാണ് എഴുത്തെന്നു ഞാന്‍ നിര്‍ബന്തം പിടിക്കുന്നോന്നുമില്ല,
പക്ഷെ അതെഴുതല്ലെന്നു പറയരുത്, അങ്ങനെ എഴുതുന്ന പ്രവാസിക്കളെ അക്ഷേപിക്കയുമാരുത്
അത്രേ ഞാന്‍ പറയന്‍ ശ്രമിച്ച്ചോള്ളൂ
പിന്നെ ടെവക്കിങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കി ആലെക്കൂട്ടെണ്ട ഒരു കാര്യവുന്മില്ല
എഴുത്ത് നന്നായി വഴങ്ങുന്നുണ്ട് .
പിന്നെ എന്തിന്നീ അധിക്ഷേപങ്ങള്‍ എന്ന് തോന്നിക്കുന്ന എഴുത്തുകള്‍
നന്മകള്‍ നേരുന്നു

ഹാരിസ് said...

ഈ പറഞതൊക്കെ മിക്കവാറും(ബോധമുള്ള) ആളുകള്‍‍ക്ക് അറിയാവുന്ന കാര്യങ്ങളായിട്ടാണ് തോന്നിയത്.
വായിച്ച് കഴിയു‌മ്ബോള്‍...അല്പം കനിവൊ കരുണയൊ, ജീവിതത്തെ കുറിച്ച് ഒരു പുതിയ വെളിപാടോ,ഞാന്‍ അല്പം കൂടി ഒരു നല്ല മനുഷ്യനായി എന്നൊരു തോന്നലോ,പിന്നെ,പേരറിയാന്‍ കഴിയാത്ത ചില ആകുലതകളോ,ഈ വിരസ ശുന്ന്യ ജീവിതത്തെ തൊടുന്ന ഒരു കുരുന്ന് കുളിര്‍മ്മയോ....കണ്ടിട്ടും കണ്ടറിയാത്ത എന്തിനെ കുറിച്ചെങ്കിലുമുള്ള ഓര്‍മ്മപ്പെടുത്തലോ..
ഇതൊക്കെ മനസില്‍ ബാക്കിവെക്കാന്‍ കഴിഞ്ഞാല്‍ തന്നെ,കവിത സാര്‍ത്ഥകമായി.
അതിനപ്പുറം എന്തിനാണു നമ്മള്‍ എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യുന്നത്...?

അഭയാര്‍ത്ഥി said...

ദേവ തീര്‍ത്ഥ ,
നന്നായിരിക്കുന്നു.
എന്തെഴുതുമ്പോഴും ആദ്യം മനസ്സില്‍ വരിക ഇതെങ്ങിനെ ഫലപ്രദമായി മറ്റുള്ളവരില്‍ എത്തിച്ചേരുമെന്ന്‌ തന്നേയാണ്‌.
അപ്പോള്‍ കടന്നു വരുന്ന ചിന്തകളിലേറേയും ഇതൊക്കെത്തന്നെ.

പിന്നെ ഈ നൊമ്പരങ്ങളും നൊസ്താള്‍ജിയയും ഒഴികെ ജീവ്തത്തിലെന്തുണ്ട്‌ ബാക്കി - എഴുതപ്പെടുവാന്‍ മാത്രമായി.

എംകിലും എഴുതാനിരിക്കുന്നവന്റെ മനസ്സ്സിനെ നന്നയി വരച്ചിരിക്കുന്നു ഈ കവിതയില്‍.

GLPS VAKAYAD said...

സുഹൃത്തുക്കളെ,
ഞാന്‍ എഴുതിയ വരികള്‍ ഉറക്കപ്പിച്ചല്ല,ഓരൊ വരികള്‍ക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ട്‌,അതു എനിക്കു വിശദീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്.ചക്കിനു വച്ചതു കൊക്കിനു കൊണ്ട അനുഭവം...രസകരമായി തോന്നി.ഇപ്പോള്‍ സമയക്കുറവുണ്ട്‌.തീര്‍ച്ചയായും മറുപടി പറയാം.പ്രതികരണങ്ങളെഴുതിയ എല്ലാവര്‍ക്കും നന്ദി
സ്വന്തം
ദേവ

പുട്ടാലു said...

നല്ല കവിത
ചൊറിച്ചില്‍ വരുമ്പോ ഇങ്ങനെ തന്നെ എഴുതി അത്‌ മാറ്റണം.
ഇല്ലെങ്കില്‍ അസൂഖം കൂടി കൂടി
ചൊറിച്ചില്‍ ഹോബിയായി മാറും

GLPS VAKAYAD said...

ഇതു പൊട്ടത്തരമല്ല പുട്ടാലൂ ഇതിന്റെ പേര് ബ്ലാക്ക് ഹ്യൂമര്‍ എന്നാണ്.സന്തോഷം
ദേവ

Suraj said...

Stark...!

And it doesn't just reflect the state of our regional literature - there is a universal contextual appeal.

പുരുഷാരത്തിനു മുന്‍പില്‍
വിവസ്ത്രനാവുക
അമ്മ പെഴച്ചു പോയെന്നും
പെങ്ങളെ കൂട്ടിക്കൊടുത്തെന്നും
പെണ്ണൊരുത്തി
ജാരനൊപ്പം ഓടിപ്പോയെന്നും
കുമ്പസരിക്കുക

Reggae ? Rap ? ha ha ha...

Brilliant Theertha!

അനിതാകൊക്കോട്ട് said...

ഇത് കവിത ദേവ!