നിക്കൊരു കഥ പറഞ്ഞു തര്വൊ?
ഉം
പണ്ട് പണ്ട് പണ്ട്
ഒരിടത്തൊരിടത്തൊരിടത്ത്
ഒരു രാജാവ്
രാജാവിന് നാലു മക്കള്‍
ആദ്യത്തോള്
ക
രണ്ടാമത്തോള്
ഥ
കുഞ്ഞുറങ്ങി പാവം
ചാറ്റ് റൂം
ഹല്ലോ എലീന
ഹായ്
ഇത്തിരി ലേറ്റായി?
സോറി ഡാര്‍ലിംഗ്
മോള്‍ക്കൊരു സ്റ്റോറി..........
അടുക്കളയില്‍
ട്ണേം ട്ണേം ട്ണേം
വാട്സ് ഹാപ്പനിംഗ് ഡീയര്‍?
പേടിച്ചോ?
ഡിന്നെര്‍ സെറ്റിനു കയ്യും കാലും
മുളച്ചതാ!!!!!!
ഹഹഹഹഹഹഹഹഹ
Wednesday, 27 February 2008
Wednesday, 13 February 2008
പ്രണയ പര്‍വ്വങ്ങള്‍
കുന്നിന്‍ മുകളിലേക്ക്
കല്ലുരുട്ടുന്നവരുടെ അറിവിലേക്ക്?!
ഉറവ വറ്റിപ്പോയ നീര്‍ക്കുഴികളില്‍-
ചിതല്‍ തിന്ന പുറം ചട്ടയുമായി
പ്രണയപ്പെരുക്കങ്ങളുടെ വിസ്തൃത-
മന:പാഠങ്ങള്‍ കണ്ടേക്കാം
കണ്ണുടക്കരുത്.
പുറം കരിഞ്ഞ് അകം വേവാത്ത
നന്നങ്ങാടികളിലെ കറുത്ത-
ഫലിതങ്ങള്‍ വെളുക്കെ ചിരിക്കുമ്പോള്‍
വഴി തെറ്റരുത്
അറ്റം കൂര്‍ത്ത ഇലകളുള്ള
മരക്കൊമ്പുകളില്‍
ചിറകുകള്‍ നഷ്ടപ്പെട്ട
ഇരട്ടത്തലയുള്ള ആണ്‍-
മയിലുകള്‍ തൂങ്ങിക്കിടക്കും
ഭയക്കരുത്
ഗിരിശൃംഖത്തിന്റെ
നെറുകയിലേക്കുള്ള ഒറ്റ-
വരിപ്പാലം തകര്‍ക്കുക
കദംബ മരച്ചുവട്ടില്‍ കൈകള്‍ കോര്‍ത്ത്
കണ്ണടച്ചു ധ്യാനിക്കുക
വസന്തം ചെറിപ്പൂക്കളോടെന്ന പോലെ
അവളുടെ പിന്‍ കഴുത്തില്‍
ഒരിക്കല്‍ ഒരേയൊരിക്കല്‍
പ്രാണന്റെ പിടച്ചില്‍ മുദ്രണം ചെയ്യുക
മദജലമൂറുന്ന നയനങ്ങളില്‍ നിന്ന്
ഒരാമ്പല്‍പ്പൂ പിഴുതെടുത്ത്
ഓര്‍മ്മയുടെ ഉപ്പുഖനിയിലേക്കെറിയുക
തിരിഞ്ഞു നടക്കുക.
Subscribe to:
Posts (Atom)