വേലികള്‍ കളകള്‍ക്കു
കാവലാളാകുമ്പോള്‍
“പദ്രേ”
വിതയ്ക്കും വിളവിനുമിടയില്‍
നീ പച്ചയോടെ വളമാകുന്നു.
എന്റെ നെടുവീര്‍പ്പിനും
വിമ്മിട്ടത്തിനുമിടയിലൂടെ
നീ മുടന്തി മുടന്തി നടക്കുന്നു
പടികളടര്‍ന്നുമാറിയ
പിരിയന്‍ കോണിയും പേറി
നിന്റെ നിശ്ചല വായുവില്‍
കൂടുവിട്ടു കൂടുമാറുന്ന
ആത്മാവുകള്‍
തിരശ്ചീനമായും ലംബമായും
ചരിക്കുന്നു
വിണ്ടുകീറിയ നെഞ്ചില്‍
പിറവിക്കു മുന്‍പെ
പിള്ളത്തണ്ടു മുറിഞ്ഞ
കുഞ്ഞുമുഖങ്ങള്‍ തേങ്ങുന്നു
ഇല കൊഴിയും പോലെ
നിന്റെ പീലികള്‍ കൊഴിഞ്ഞു
ഋതുഭേദങ്ങളിലെവിടെ വച്ചാണ്
നിനക്കു വസന്തം നഷ്ടമായത്?
മൂക്കിന്‍ തുമ്പത്തെ ഈച്ചയും
മൂര്‍ച്ചയുള്ള വാളും
പൊട്ടന്‍ രാജാവും
ഭക്തന്‍ അംഗരക്ഷകനും
ചേര്‍ത്ത്
കുളക്കരയിലും കുന്നിന്‍ പുറത്തും
തേയിലക്കൊതുകുകള്‍
ഇല്ലാക്കഥ പറഞ്ഞു പരത്തിയത്
നീയറിഞ്ഞുവോ?
കണ്ണുകെട്ടി കുരുടരായ
രാജാക്കന്മാരെ മറന്നേക്കുക
കണ്ണുകള്‍ പിഴുതെടുത്ത
ചതുരപ്പെട്ടിയേയും.
ഉള്ളും ഉടലും ഉരുകി
മറ്റൊരു “ചെര്‍ണോബ്”
ആവുക
ഒരു പൊട്ടിത്തെറിയില്‍
എല്ലാം തീര്‍ക്കുക.
അല്ലെങ്കില്‍
നീ തരിക
ഒരു ഭൂതക്കണ്ണാടി
ചരിത്രത്തിന്റെ കൈ രേഖയില്‍
നിന്റെ ദേഹം തിരയാന്‍.
(ചില്ഡ് ബീറിനൊപ്പം കശുവണ്ടി
കൊറിക്കുമ്പോള്‍
മുത്തക്കഷെട്ടിയോ ബോള്‍വിക്കാനം
സുജിത്തോ
നിങ്ങള്‍ക്കു മുന്നില്‍
പ്രത്യക്ഷപ്പെടാം
കഫനൂലുകളുടെ കുറുകല്‍
പഴുപ്പിന്റെ,ചലത്തിന്റെ
അമ്ലഗന്ധം
നിങ്ങളെ ശല്യപ്പെടുത്താം
ഒരു ഓക്കാനം
അവര്‍ക്കായി
കരുതി വയ്ക്കുക)
****“പദ്രേ“ എന്‍ഡോസള്‍ഫാന്റെ ദുരിതം പേറുന്ന കസര്‍ഗോടു ജില്ലയിലെ ഒരു ഗ്രാമം
Friday, 28 December 2007
Tuesday, 25 December 2007
ദമനം
അതിസുന്ദരിയായ പെണ്‍ കുട്ടി പുഴക്കരെ നില്‍ക്കുന്നു.ഭാനുമാന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.കുട്ടി ഭയന്നിരിക്കുന്നു. അപ്പോഴാണ് സന്യാസി മ്ഠത്തിലേക്കു തിരിക്കുന്ന ഒരു വൃ ദ്ധ സന്യാസി അതു വഴി വന്നത്. അയാള്‍ പെന്‍ കുട്ടിയെ നോക്കി, കാരണം ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെടുകയെന്നതോ നോക്കാതിരിക്കുകയെന്നതോ ഒരു സന്‍യ്യാസിയെ സംബന്ധിച്ചിടത്തോളം അതി കഠിനമാണ് ഒരു പെണ്‍കുട്ടി ഒഴിയാ ബാധയാകുകയെന്നതും ഒരു സന്യാസിയെ സംബ്ന്ധിച്ച് അതി കഠിനമാണ്.! അയാള്‍ ശക്തിയായി പ്രതിരോധിച്ചു കാരണം സ്ത്രീയില്‍ ശത്രു അടങ്ങിയിരിക്കുന്നു എന്നയാള്‍ക്ക് ഉറച്ച ബോധ്യമുണ്ട്.
നിങ്ങള്‍ക്കു മിത്രത്തെ ഉപെക്ഷിക്കാം, ശത്രുവിനെ പറ്റില്ല-നിങ്ങളയാളെ കണ്ടേ പറ്റൂ നിങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അവിടെ ശത്രുവുണ്ടെങ്കില്‍ അയാളെ കാണാതിരിക്കുക അസാദ്ധ്യമാണ് അവരവിടെ ഉണ്ടെന്ന ബോധമില്ലാതെ മിത്രങ്ങള്‍ കടന്നു പോയേക്കാം.ശത്രുക്കള്‍ക്കു പറ്റില്ല-കാരണം ശത്രു ഭയമാണ്.ഒരു സുന്ദരിയായ സ്ത്രീ തനിച്ചു നില്‍ക്കുന്നു,മറ്റാരുമില്ല! അവള്‍ ആരുടെയെങ്കിലും സഹായം ആവശ്യപ്പെടുന്നുണ്ട്-പുഴയെക്കുറിച്ച് അവല്‍ അജ്ഞയും,അതു കടക്കാന്‍ അവള്‍ക്കു ഭയവുമാണ്.
ഈ വൃദ്ധസന്യാസി അയാളുടെ മിഴിയടക്കാന്‍ ശ്രമിക്കുന്നുണ്ട്,ഹൃദയമടയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്,രതികേന്ദ്രമടയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.കാരണം അതൊന്നു മാത്രമാണ് ശത്രുവില്‍ നിന്നുള്ള സംരക്ഷണം അയാള്‍ ധൃതിപ്പെടേണ്ടതുണ്ട്, പിന്തിരിഞ്ഞു നോട്ടത്തെ ഒഴിവാക്കെണ്ടതുണ്ട് പക്ഷെ......

ദമനം(തുടര്‍ച്ച)
അയാളുടെ മനം നിറയെ ആ പെണ്‍കുട്ടിയാണ്.അയാളുടെ നിലനില്പു മുഴുവന്‍ അവള്‍ക്കു ചുറ്റുമാണ്.അയാള്‍ പുഴ കടക്കുകയാണ് പക്ഷെ പുഴയെ കുറിച്ചയാള്‍ ബോധവാനല്ല.അയാളില്ല .അയാള്‍ സന്യാസിമഠത്തിലേക്കു പോവുക തന്നെയാണ് പക്ഷെ അയാള്‍ക്കിപ്പോള്‍ സന്യാസിമഠത്തില്‍ താല്പര്യമില്ല മുഴുവന്‍ താല്പര്യവും പിറകില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു പെട്ടന്നയാള്‍ തന്റെ സഹചാരിയെ ഓര്‍ക്കുന്നു,ഒരു യുവസന്യാസി,അവര്‍ ഭിക്ഷാടനത്തിലായിരുന്നു, അയാള്‍ തിരിഞ്ഞു നോക്കി അവിടെ യുവസന്യാസി തനിച്ചല്ല അയാളുടെ തോളത്ത് ആ പെണ്‍ കുട്ടിയുമുണ്ടായിരുന്നു!
ഇതു വൃദ്ധനില്‍ ആഴമേറിയ അസൂയ ഉളവാക്കി, ഇതയാള്‍ ചെയ്യാന്‍ ആഗ്രഹിച്ചതായിരുന്നു.നിയമം കാരണം ചെയ്തില്ലെന്നേയുള്ളൂ.അവര്‍ മൈലുകളോളം നിശ്ശ്ബ്ദരായി നടന്നു. പെട്ടെന്ന് സന്യസിമഠം വാതില്‍ക്കല്‍ വച്ച് വൃദ്ധന്‍ പറഞ്ഞു”ഇതു നന്നായില്ല ഇതു നിയമ വിരുദ്ധമാണ്”
ആ നിശ്ശബ്ദത മിഥ്യയായിരുന്നു. മൈലുകളോളം ആ വൃദ്ധന്‍ ചിന്തിച്ചത് എങ്ങനെ പക വീടാമെന്നായിരുന്നു.എങ്ങനെ ആ യുവാവിനെ കുറ്റവാളിയാക്കാമെന്നായിരുന്നു അയാള്‍ തുടര്‍ച്ചയായി പീഢിപ്പിക്കപ്പെട്ടിരുന്നു;മറ്റൊരു വിധത്തില്‍,പെട്ടെന്നൊന്നും സംഭവിച്ചില്ല.മനസ്സ് ഒരു നൈരന്തര്യമാണ് ഈ രണ്ടോ മൂന്നോ മൈലുകളോളം അയാള്‍ എന്തു ചെയ്യണമെന്നു തുടര്‍ച്ചയായി ചിന്തിക്കുകയായിരുന്നു, ഇപ്പോള്‍ മാത്രം പറഞ്ഞു എന്നേയുള്ളൂ.
ഇതു ആകസ്മികമല്ല ഉള്ളില്‍ ഒരു പ്രവാഹമുണ്ടായിരുന്നു. അയാള്‍ പറയുന്നു” ഇതു നന്നല്ല,നിയമ വിരുദ്ധമാണ് ഞാനിതു മഠാധിപതിയെ അറിയിക്കാന്‍ പോവുകയാണ്.നീയൊരു നിയമം ലംഘിച്ചിരിക്കുകയാണ് ഒരു സ്ത്രീയെ സ്പര്‍ശിക്കരുത് എന്ന അടിസ്ഥാന നിയമം.നീയവളെ തൊടുക മാത്രമല്ല അവളെ തോളിലേറ്റുകയും ചെയ്തിരിക്കുന്നു” യുവസന്യാസി അമ്പരന്നു.തികച്ചും ആകസ്മികം.... കാരണം അവിടെ ഇപ്പോള്‍ പെണ്‍ കുട്ടിയില്ല,പുഴയില്ല,അവളെയാരും ചുമന്നിട്ടില്ല. മുഴുവന്‍ കാര്യങ്ങളും ഭൂതകാലത്തില്‍ സംഭവിച്ചതാണ്. മൂന്നു മൈലുകളോളം അവര്‍ പൂര്‍ണ്ണ നിശ്ശബ്ദരായിരുന്നു.യുവസന്യാസി പറഞ്ഞു” ഞാനവളെ പുഴക്കരയിലുപേക്ഷിച്ചു,നിങ്ങളിപ്പോളും അവളെ വഹിക്കുന്നു”.
ഓഷോ(My way:The way of white clouds,
Chapter 6)

Subscribe to:
Posts (Atom)